യുനൈറ്റഡ് നേഷൻസ്: പാക് തടവിൽനിന്ന് മോചിതനായ ഇന്ത്യൻ വ്യോമസേന പൈലറ്റിനെ സ്വാഗതം ചെയ്ത് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ്. ഇരുരാജ്യങ്ങളും സൗഹാർദപരമായ അന്തരീക്ഷം നിലനിർത്തണമെന്നും സംഘർഷത്തിന് അയവുവരുത്താൻ കൂടുതൽ ചർച്ചകൾ നടത്തണമെന്നും ഗുെട്ടറസ് ആവശ്യപ്പെട്ടു. 60 മണിക്കൂർ പാകിസ്താെൻറ തടവിൽ കഴിഞ്ഞശേഷം രാജ്യത്തേക്ക് മടങ്ങിയെത്തിയ വ്യോമസേന പൈലറ്റ് അഭിനന്ദന് വീേരാചിത വരവേൽപാണ് ലഭിച്ചത്. ഇന്ത്യൻ പൈലറ്റിനെ മോചിപ്പിച്ച പാകിസ്താെൻറ നടപടി ശുഭോദർക്കമാണെന്നും ഗുെട്ടറസിെൻറ വക്താവ് സ്റ്റീഫൻ ദുജാറിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.