വാഷിങ്ടൺ: യു.എസ് ആഭ്യന്തര സുരക്ഷ മേധാവി കെവിൻ മക്അലീനൻ രാജിവെച്ചു. ആറുമാസത്തെ സേവനത്തിനു ശേഷമാണ് രാജി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് മക്അലീനൻ രാജിവെച്ചതെന്ന് യു.എസ്പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.
ട്രംപ് ഭരണകൂടത്തിൽ ആഭ്യന്തരസുരക്ഷ വകുപ്പിെൻറ ചുമതലയേറ്റെടുക്കുന്ന നാലാമത്തെ വ്യക്തിയാണ് 48കാരനായ മക്അലീനൻ. ഏപ്രിലിൽ കിർസ്റ്റജൻ നീൽസൺ രാജിവെച്ചതോടെയാണ് ഇദ്ദേഹം ആക്ടിങ് സുരക്ഷ മേധാവിയായത്. മെക്സിക്കൻ അതിർത്തിയിലെ കുടിയേറ്റനിയന്ത്രണം സംബന്ധിച്ച് ട്രംപുമായുണ്ടായ ഭിന്നതയാണ് രാജിക്കു കാരണമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.