പൂളിൽ കുളിച്ചുകൊണ്ടിരിക്കെ മുതല; വിഡിയൊ വൈറൽ

സിംബാവെ: രാത്രിയിൽ പൂളിൽ കുളിച്ചുകൊണ്ടിരുന്ന ദമ്പതികളെ മുതൽ അക്രമിക്കുന്ന വിഡിയൊ വൈറൽ. കഴിഞ്ഞ ദിവസം സിംബാവയിലെ ഹോട്ടലിലെ സി.സി.ടി.വി കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്​. ദമ്പതികർ കുളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് എവിടെനിന്നോ വന്ന മുതല പൂളിലേക്ക്​ ചാടുന്നതുമാണ്​വീഡിയോയില്‍ ഉള്ളത്.

മുതലയെ കണ്ടതും ഭർത്താവ് യുവതിയെ ഉപേക്ഷിച്ച്​ രക്ഷപ്പെടുന്നതും കാലിൽ കടിക്കാൻ ​മുതല ശ്രമിക്കു​േമ്പാൾ മറ്റൊരു യുവാവ് മുതലയെ ഓടിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ഭാഗ്യവശാല്‍ മുതലയുടെ അക്രമണത്തിൽ പരിക്കേൽക്കുന്നതിന്​ മുമ്പ്​ യുവതി കരയിൽ കയറി രക്ഷപ്പെട്ടു. ആറ് അടിയോളം നീളം വരുന്നതാണ് മുതല. വൈറലായ വിഡിയൊ 2 ലക്ഷത്തോളം ആൾക്കാർ കണ്ടിട്ടുണ്ട്​.

Tags:    
News Summary - 6-Feet Croc Joined Couple In Pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.