ട്രംപ്​ വിരുദ്ധ റാലിക്കിടെ വെടിവെപ്പ്​; അഞ്ചു​ പേർക്ക്​ പരിക്ക്​

വാഷിങ്ങ്​ടൺ: ട്രംപി​​െൻറ വിജയത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവർക്ക്​ നേരെ വെടിവെപ്പ്​.  സിയാറ്റിലിലെ തേർഡ്​ അവന്യൂവിലാണ്​ പ്രതിഷേധക്കാർക്കു നേരെ​ അക്രമി വെടിവെച്ചത്​.
വെടിവെപ്പിൽ അഞ്ച്​ പേർക്ക്​ പരിക്കേറ്റു. ഒരാൾ ഗുരുതരാവസ്​ഥയിലാണ്​.
ട്രംപ്​ വിരുദ്ധ പ്രതിഷേധവുമായി ബദ്ധപ്പെട്ടുള്ളതല്ല വെടിവെ​െപ്പന്നും വ്യക്​തിപരമായ പ്രശ്​നങ്ങളാകാം ഇതിനു പിന്നിലെന്ന്​ കരുതുന്നതായും പൊലീസ്​ അറിയിച്ചു.

വാക്കു തർക്കങ്ങൾ നടന്നിട്ടുണ്ടെന്ന്​ കരുതുന്നു. അക്രമി ആൾക്കൂട്ടത്തിലേക്ക്​ നിറയൊഴിക്കുകയായിരുന്നു.  സംഭവത്തിനുശേഷം ഇയാൾ ഒാടി രക്ഷ​പ്പെട്ടു. അക്രമംനടന്ന ഉടൻ പൊലീസും ഫയർഫോഴ്​സും സ്​ഥലത്തെത്തിയിട്ടുണ്ട്​.

Tags:    
News Summary - 5 Shot In Seattle Near Scene Of Anti-Trump Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.