ന്യൂയോർക്ക്: മാതാപിതാക്കളെ സഹായിക്കാത്ത യുവാവായ മകനോട് താമസം മാറണമെന്ന് ന്യൂയോർക്ക് കോടതി. വീട്ടുജോലികളിൽ സഹായിക്കുകയോ വാടക നൽകുകയോ ചെയ്യാത്ത മകനെ വീട്ടിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്.
പണം തരണമെന്ന് 30 കാരനായ മൈക്കിൾ റൊെടാൻഡോയോട് വൃദ്ധരായ മാതാപിതാക്കളായ ക്രിസ്റ്റിനയും മാർക് റൊടൊൻഡോയും നിരവധിതവണ ആവശ്യപ്പെട്ടതായും കോടതി രേഖകൾ ചൂണ്ടിക്കാണിക്കുന്നു. അഞ്ചുതവണ അഭിഭാഷകെൻറ സഹായത്തോടെ വീട് ഒഴിയാൻ ആവശ്യപ്പെട്ട് മകന് അവർ നോട്ടീസയച്ചു. എന്നാൽ, മൈക്കിൾ ഒഴിയാൻ കൂട്ടാക്കിയില്ല.തുടർന്നാണ് ഇവർ ഒനൊന്ദഗ കൗണ്ടിയിലെ സുപ്രീംകോടതിയെ സമീപിച്ചത്. ഒരു ഘട്ടത്തിൽ വീട്ടിൽനിന്ന് മാറാൻ 1100 ഡോളറും മാതാപിതാക്കൾ മകന് വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.