ഫ്ലോറിഡയിൽ വിഡിയോ ഗെയിം ടൂർണ​െമൻറിനിടെ വെടിവെപ്പ്​; മൂന്ന്​ മരണം

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ലെ ഫ്ലോ​റി​ഡ​യി​ൽ വി​ഡി​യോ ഗെ​യിം മ​ത്സ​ര​ത്തി​നി​ടെ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​ത്സ​രാ​ർ​ഥി​യാ​യ ഡേ​വി​ഡ്​ കാ​റ്റ്​​സ്​ എ​ന്ന 24കാ​ര​നാ​ണ്​ വെ​ടി​യു​തി​ർ​ത്ത​ത്. തു​രു​തു​രാ വെ​ടി​യു​തി​ർ​ത്ത ശേ​ഷം ഇ​യാ​ൾ സ്വ​യം വെ​ടി​വെ​ച്ച്​ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഫ്ലോ​റി​ഡ​യി​ലെ പ്ര​ശ​സ്​​ത​മാ​യ വി​നോ​ദ സ​േ​ങ്ക​ത​മാ​യ ജാ​ക്​​സ​ൺ വി​ല്ല​യി​ൽ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ സം​ഭ​വം. 

ആ​ക്ര​മ​ണ​ത്തി​​​െൻറ കാ​ര​ണം കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​നാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, ഇ-​സ്​​പോ​ർ​ട്​ മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ ക്ഷു​ഭി​ത​നാ​യി​രു​ന്നു കാറ്റ്​സെ​ന്ന്​ പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. വെ​ടി​വെ​പ്പി​ൽ 11പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ ഗെ​യിം ബാ​റി​ൽ ഫു​ട്​​ബാ​ൾ ഗെ​യിം മ​ത്സ​രം ന​ട​ക്ക​വെ​യാ​ണ്​ ആ​ക്ര​മി വെ​ടി​യു​തി​ർ​ത്ത​ത്. മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​വ​ർ വെ​ടി​യൊ​ച്ച കേ​ട്ട​തോ​ടെ ചി​ത​റി ഒാ​ടി​യ​താ​യി ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ​

ഒ​ന്നി​ലേ​റെ ആ​ക്ര​മി​ക​ളു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ൽ പ്ര​ദേ​ശം പൊ​ലീ​സ്​ അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും മറ്റാരെയും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഗെ​യിം ന​ട​ന്ന സ്​​ഥ​ല​ത്തി​ന്​ സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലാ​ണ്​ ആ​ക്ര​മി താ​മ​സി​ച്ചി​രു​ന്ന​തെ​ന്ന്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ​ഫ്ലോ​റി​ഡ​യി​ൽ സ​മീ​പ​കാ​ല​ത്ത്​ നിരവധി വെ​ടി​വെ​പ്പ്​ സം​ഭ​വ​ങ്ങ​ളാണ്​ ഉണ്ടാകുന്നത്​.

Tags:    
News Summary - 3 Killed, 11 Injured In Mass Shooting At Florida Mall - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.