​​െഎ.എസി​െൻറ രാസായുധ നിർമാണ ശാലയിൽ യു.എസ്​ ബോംബ്​ വർഷം

വാഷിങ്​ടൺ: ഇറാഖിലെ ​മൊസൂളിലെ െഎ.എസി​​​​​​​െൻറ രാസായുധ നിർമാണ ശാലയിൽ യു.എസ് വ്യോമാക്രമണം. 12 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ​െഎ.എസി​​െൻറ 50 കേന്ദ്രങ്ങൾ അക്രമിച്ചതായി​ യു.എസ് വ്യോമസേന സെൻട്രൽ കമാൻഡർ ജഫ്റി ഹാറിജി മാധ്യമങ്ങളെ അറിയിച്ചു. അതേസമയം രാസായുധ നിർമാണ കേന്ദ്രങ്ങൾ എവിടെ​യൊക്കെയാണെന്നത്​ വ്യക്​തമല്ലെന്നും  അദ്ദേഹം പറഞ്ഞു.

ഇറാഖിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയാണ് ഐ.എസ് ഭീകരവാദികൾ രാസായുധ നിർമാണശാലയാക്കി മാറ്റിയത്. 2013 മുതൽ ആരംഭിച്ച സിറിയൻ സംഘർഷത്തിൽ പ്രസിഡൻറ്​ ബഷാർ അൽ അസദി​​െൻറ സൈന്യവും ഐ.എസും രാസായുധം പ്രയോഗിച്ചെന്ന റിപ്പോർട്ട്​ ഐക്യരാഷ്ട്രസഭ  പുറത്തുവിട്ടിരുന്നു. നിരോധിത രാസായുധമായ ക്ലോറിൻ ഗ്യാസ്​ കുറഞ്ഞത്​ രണ്ട്​ തവണയെങ്കിലും ബശാർ സൈന്യം ഉപയോഗിച്ചെന്നും ​െഎ.എസ്​ ഉപയോഗിച്ചത്​ മസ്​റ്റാർഡ്​  ഗ്യാസാണെന്നും യു.എൻ കണ്ടെത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.