ട്രംപിനെ പിന്തുണക്കില്ലെന്ന് യു.എസ് സ്പീക്കര്‍

വാഷിങ്ടണ്‍: റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാവാനുള്ള നാമനിര്‍ദേശം ഉറപ്പിച്ച ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കില്ളെന്ന് പാര്‍ട്ടി പ്രതിനിധിയും യു.എസ് ഹൗസ് സ്പീക്കറുമായ  പോള്‍ റയാന്‍.
റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ നിലവാരം മുറുകെ പിടിക്കുന്നയാളെയാണ്  ഭൂരിഭാഗം അംഗങ്ങളും ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടിയുടെ ഐക്യത്തിനും അത് ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങള്‍ക്കും വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ട്രംപിനെ ഉപദേശിക്കുകയും ചെയ്തു.
2012ല്‍ വൈസ്പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ട റയാന്‍ ഇത്തവണ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിന് മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ട്രംപിന്‍െറ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന  പ്രമുഖനാണ് റയാന്‍. ജൂലൈയില്‍ ട്രംപിന്‍െറ സ്ഥാനാര്‍ഥിത്വം ഒൗദ്യോഗികമായി പ്രഖ്യാപിക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയില്ളെന്ന് മുന്‍ പ്രസിഡന്‍റുമാരായ ജോര്‍ജ് എച്ച്. ഡബ്ള്യു. ബുഷ്, ജോര്‍ജ് ഡബ്ള്യു ബുഷ് എന്നിവരടക്കമുള്ള പ്രമുഖ റിപ്പബ്ളിക്കന്‍ നേതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.