പരഗ്വേ ജയിലിൽ തീപിടിത്തം; ആറ്​ മരണം

അസുൻ ക്യോൻ: പരഗ്വേ തലസ്ഥാനമായ അസുൻ ക്യോനിലെ ജയിലിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അസുൻ ക്യോനിലെ തക്കുമ്പു ജയിലിലാണ് തീ പിടിത്തമുണ്ടായത്. പരിക്കേറ്റവരെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീ പിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തക്കുംബു ജയിലിൽ 1,655 തടവുകാർക്ക് മാത്രമാണ് പാർക്കാൻ സൗകര്യമുള്ളത്. എന്നാൽ നിയമങ്ങൾ ലംഘിച്ച് കൊണ്ട് 3,980 തടവുകാരെയാണ് ജയിലിൽ പാർപ്പിച്ചിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.