വെനിസ്വേലക്ക്​​ പിന്തുണയുമായി ക്യൂബ

കറാക്കസ്: വെനിസ്വേലക്കെതിരെയുള്ള ഒ.എ.എസ് (ഒാർഗനൈസേഷൻസ് ഒാഫ് അമേരിക്ക സ്റ്റേറ്റ്സ്) വിലക്കിനെതിരെ ക്യൂബ.
സംഘടനയിലേക്ക് ഒരിക്കലും തിരിച്ച് പോകില്ലെന്നും വെനിസ്വേലക്ക് ക്യൂബയുടെ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും പ്രസിഡൻറ് റാഉൾ കാസ്ട്രോ പറഞ്ഞു.നിക്കോളസ് മദൂറക്ക് കീഴിൽ മികച്ച സർക്കാരാണ് വെനിസ്വേലയിൽ ഉള്ളതെന്നും സർക്കാറിനെ അട്ടിമറിക്കാനാണ് അമേരിക്കയുടെ കീഴിൽ ശ്രമിക്കുന്നതെന്നും റാഉൾ പറഞ്ഞു.

സംഘടന ഇപ്പോൾ സാമ്രാജ്യത്വത്തിെൻറ പരമാധികാരത്തിലാണ്. അമേരിക്കയുടെ പൂർണ നിയന്ത്രണത്തിലായ സംഘടനയിൽ മറ്റുള്ളവർക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വെനിസ്വേലയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ അമേരിക്ക ഇടപെടുകയാണ്.

അമേരിക്കയുടെ ഇൗ നീക്കത്തെ ശക്തമായി എതിർക്കുമെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 35 രാജ്യങ്ങളാണ് ഒാർഗനൈസേഷൻസ് ഒാഫ് അമേരിക്കൻ സ്റ്റേറ്റിലുള്ളത്.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.