Posted On
date_range Updated On
date_range അക്രമിയെന്ന് കരുതി അമ്മ മകളെ വെടിവെച്ചുകൊന്നു
വാഷിങ്ടണ്‍: അക്രമിയെന്ന് കരുതി ഫ്ളോറിഡയില്‍ അമ്മ 27കാരിയായ മകളെ വെടിവെച്ചുകൊന്നു. ഉറങ്ങുകയായിരുന്ന സ്ത്രീ ബഹളംകേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ വീട്ടില്‍ ആരോ അതിക്രമിച്ച് കയറിയതാണെന്ന് ധരിക്കുകയായിരുന്നു. വാതില്ക്കല് നിഴല്‍ കണ്ടപ്പോള്‍ മറ്റൊന്നുമാലോചിച്ചില്ല. തോക്കെടുത്ത് വെടിവെച്ചു. വെടിയേറ്റുകിടന്നയാളെ പരിശോധിച്ചപ്പോഴാണ് മകളാണെന്ന് മനസ്സിലായത്. ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.