Posted On
date_range Updated On
date_range ഹിജാബ് ധരിച്ച ക്രിസ്ത്യന്‍ പ്രഫസറെ പുറത്താക്കാന്‍ നീക്കം
ഷികാഗോ: മുസ്ലിംകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിജാബ് ധരിച്ച പ്രഫസറെ കോളജില്‍നിന്ന് പുറത്താക്കാന്‍ നീക്കം. ഷികാഗോക്കടുത്ത് ക്രിസ്ത്യന്‍ കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രഫസര്‍ക്കെതിരെയാണ് നടപടി. ഡോ. ലാഹ് റീ ഷുഹ് ഹാകിന്‍സ് കോളജുമായി ഏര്‍പ്പെട്ട കരാര്‍ ലംഘിച്ചതായി കഴിഞ്ഞദിവസം വിയാറ്റന് കോളജ് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ക്രിസ്ത്യാനിയായ ഹാകിന്‍സ് നേരത്തേ ക്രിസ്ത്യാനികളും മുസ്ലിംകളും ഒരേ ദൈവത്തെയാണ് ആരാധിക്കുന്നത് എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കേണ്ടിവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.