യൂട്ടയില്‍ അശ്ളീലചിത്രങ്ങള്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രഖ്യാപിച്ചു

ന്യൂയോര്‍ക്: പശ്ചിമ അമേരിക്കന്‍ സംസ്ഥാനമായ യൂട്ടയില്‍ അശ്ളീലചിത്രങ്ങള്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രഖ്യാപിച്ചു. ഗവര്‍ണര്‍ ഗാരി ഹെര്‍ബേട്ട് ഇതുസംബന്ധമായ പ്രമേയത്തില്‍ വ്യാഴാഴ്ച ഒപ്പുവെച്ചു. ലൈംഗികതയുടെ അതിപ്രസരമാണ് അശ്ളീലചിത്രങ്ങളിലൂടെ സംഭവിക്കുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു.
നിരോധമല്ല, പോണ്‍ തടയുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനുമുള്ള ഒരു നീക്കമാണ് പ്രമേയത്തിലൂടെ ലക്ഷ്യംവെക്കുന്നത്. സമൂഹത്തിലെ വലിയവിഭാഗം ജനങ്ങളെ സാരമായി ബാധിക്കുന്ന സാമൂഹികവിപത്തിനെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യമെന്നും പ്രമേയം പറയുന്നു. ബുദ്ധിവൈകല്യം, വൈകാരികമായ സംഘര്‍ഷങ്ങള്‍, കുടുംബബന്ധങ്ങളുടെ ശൈഥില്യം, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍, കുട്ടികളില്‍ ലൈംഗികാസക്തി, ലൈംഗികവ്യാപാരം, വേശ്യാവൃത്തി എന്നിവക്ക് അശ്ളീലചിത്രങ്ങള്‍ കാരണമാവുമെന്ന് പ്രമേയത്തിന്‍െറ ശില്‍പിയായ സെനറ്റര്‍ ടോഡ് വെയ്ലര്‍ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.