തട്ടിക്കൊണ്ടുപോയ കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ പ്രകടനം നടത്തി

വാഷിങ്ടണ്‍ : നീതിതേടി തട്ടിക്കൊണ്ടുപോയ കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ വൈറ്റ് ഹൗസിന് സമീപം പ്രകടനം നടത്തി. തട്ടിക്കൊണ്ടുപോയ കുട്ടികളെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ബ്രിങ് അവര്‍ കിഡ്സ് ഹോം, കൊയലീഷന്‍ ടു സ്റ്റോപ് ഇന്‍റര്‍നാഷനല്‍ പാരന്‍റല്‍ ചൈല്‍ഡ് അബ്ഡക്ഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മെഴുകുതിരി തെളിയിച്ച് ബുധനാഴ്ച പ്രകടനം നടന്നത്. അന്താരാഷ്ട്രതലത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെതിരെ ശക്തമായ നിയമങ്ങള്‍ ആവിഷ്കരിക്കാന്‍ യു.എസിനോടും ഇന്ത്യയുള്‍പ്പെടെ വിദേശരാജ്യങ്ങളോടും അവര്‍ ആവശ്യപ്പെട്ടു. ഓരോ വര്‍ഷവും ആയിരം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് സംബന്ധിച്ച  ഹേഗ് കരാറില്‍ ഒപ്പുവെക്കാത്ത ഇന്ത്യയാണ് തട്ടിക്കൊണ്ടുപോകുന്നവരുടെ പ്രധാന താവളം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് കുറ്റമായി കണക്കാക്കാന്‍ ഇന്ത്യ ഇനിയും തയാറായിട്ടില്ളെന്ന് പ്രകടനത്തില്‍ അംഗമായ രവി പര്‍മാര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍ കേസുകളിലെ നടപടികള്‍ ഫലപ്രദമാക്കാന്‍ നിയമപരിഷ്കരണം നടത്തണമെന്നാവശ്യപ്പെട്ട് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുമായും പ്രതിഷേധക്കാര്‍ കൂടിക്കാഴ്ച നടത്തി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.