Posted On
date_range Updated On
date_range റാഉള്‍ കാസ്ട്രോ വീണ്ടും ക്യൂബന്‍ പ്രസിഡന്റ്
ഹവാന: കമ്യൂണിസ്റ്റ് ദ്വീപ് രാഷ്ട്രമായ ക്യൂബയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിഡന്റായി റാഉള്‍ കാസ്ട്രോയെ വീണ്ടും തെരഞ്ഞെടുത്തു. നാലു ദിവസം നീണ്ടുനിന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഏകകക്ഷി ഭരണം നിലനില്‍ക്കുന്ന ക്യൂബയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുതന്നെയാണ് രാജ്യത്തിന്‍െറയും അധിപന്. ജോസ് മച്ചാഡോ വെഞ്ചുരയെ രണ്ടാം സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1959ലെ വിപ്ളവം നയിച്ച തലമുറ നയിക്കുന്ന അവസാനത്തെ സര്‍ക്കാറായിരിക്കും ഇതെന്ന് റാഉള്‍ കാസ്ട്രോ സ്ഥാനം ഏറ്റെടുത്തുതിനു ശേഷം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.