Posted On
date_range Updated On
date_range കാലിഫോർണിയ വെടിവെപ്പ്: ദമ്പതികളെ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ
വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ഡിനോയില്‍ വെടിവെപ്പ് നടത്തിയ ദമ്പതികള്‍ക്ക് സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍. ആക്രമണത്തിലെ മുഖ്യപ്രതി സയ്യിദ് റിസ്വാന്‍ ഫാറൂഖിന്‍െറ സുഹൃത്തും 24കാരനുമായ എന്‍ റിക് മാര്‍ക്വേസിനെയാണ് എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്. തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ നല്‍കി സഹായിച്ചെന്ന് അന്വേഷണത്തില്‍ കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. വെടിവെപ്പില്‍ മാര്‍ക്വേസ് നേരിട്ടു പങ്കെടുത്തിട്ടില്ല.
എന്നാല്‍, വെടിവെപ്പ് നടത്തിയവര്‍ക്ക് രണ്ട് തോക്കുകള്‍ വാങ്ങി നല്‍കിയത് മാര്‍ക്വേസാണെന്ന് യു.എസ് അറ്റോണി ജനറല്‍ എറിക് ഹോള്‍ഡര്‍ പറഞ്ഞു. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.