Posted On
date_range Updated On
date_range കാലിഫോര്‍ണിയ വെടിവെപ്പ്: കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മുസ്ലിം സംഘടനകളുടെ സഹായം
വാഷിങ്ടണ്‍: കാലിഫോര്‍ണിയ വെടിവെപ്പ് പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അമേരിക്കയിലെ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ പണം ശേഖരിക്കുന്നു. രണ്ടു ദിവസംകൊണ്ട്
30,000 ഡോളറിലേറെ ശേഖരിച്ചു. 50,000 ഡോളറെങ്കിലും കുടുംബാംഗങ്ങള്‍ക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സംഘടന വ്യക്തമാക്കി. വെള്ളിയാഴ്ച പ്രമുഖ സന്നദ്ധ സംഘടനകളിലൊന്നായ മൈന്‍ഡ്സിന്‍െറ പ്രസിഡന്‍റ് ഫൈസല്‍ ഖാസിയുടെ നേതൃത്വത്തിലാണ് ഫണ്ട് ശേഖരിക്കാന്‍ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.