Posted On
date_range Updated On
date_range യു.എസിലെ നോർത്ത് കരോലിന സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് മരണം
കലോട്ട്: യു.എസിലെ നോർത്ത് കരോലിന സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ രണ്ട് മരണം. നാലു പേർക്ക് പരിക്ക്. ചൊവ്വാഴ്ച വൈകീട്ട് 5.45ന് സർവകലാശാല കാമ്പസിലാണ് വെടിവെപ്പ് നടന്നത്. രണ്ടു പേരുടെ നില ഗുരുതരം.
വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിലെടുത്തിട്ടുണ്ട്. വാർഷിക പരീക്ഷക്ക് മുമ്പായി ക്ലാസുകൾ അവസാനിച്ച ദിവസമാണ് ദാരുണ സംഭവം നടന്നത്. സർവകലാശാലയിലെ കെന്നഡി ഹാൾ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിങ്ങിലാണ് വെടിവെപ്പുണ്ടായത്.
വെടിവെപ്പിന്‍റെ പശ്ചാത്തലത്തിൽ സർവകലാശാലയുടെ പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവെച്ചു. 30,000തോളം വിദ്യാർഥികളും 3000തോളം വരുന്ന ഫാക്കൽറ്റികളും ജീവനക്കാരും അടങ്ങുന്നതാണ് നോർത്ത് കരോലിന സർവകലാശാല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.