കാഠ്മണ്ഡു: ഹമാസ്-ഇസ്രായേൽ സംഘർഷത്തിനിടെ, കഴിഞ്ഞ ദിവസം ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട 10 നേപ്പാളികളും വിദ്യാർഥികൾ. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നേപ്പാൾ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗസ്സ മുനമ്പിന് സമീപമുള്ള ഫാമിൽ ജോലി ചെയ്യുന്ന 17 നേപ്പാളി പൗരന്മാരിൽ രണ്ടുപേർ സുരക്ഷിതമായി രക്ഷപ്പെട്ടു. ഒരാളെ കാണാനില്ല. ഹമാസ് ആക്രമണമുണ്ടായ പ്രദേശത്തുനിന്ന് 10 നേപ്പാളി പൗരന്മാർ കൊല്ലപ്പെട്ട വിവരം ലഭിച്ചതായി ജറൂസലമിലെ നേപ്പാൾ എംബസി വ്യക്തമാക്കി. കൊല്ലപ്പെട്ടവർ നേപ്പാളിലെ സുദുർ പസ്ചിം സർവകലാശാലയിലെ കാർഷിക വിദ്യാർഥികളാണ്. 4,500 നേപ്പാളി പൗരന്മാരാണ് ഇസ്രായേലിൽ ജോലി ചെയ്യുന്നത്. ഇസ്രായേൽ പ്രത്യേക പദ്ധതി പ്രകാരം 265 നേപ്പാളി വിദ്യാർഥികളും അവിടെയുണ്ട്. ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് നേപ്പാൾ അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.