വെള്ളിയാഴ്ച ഇസ്രായേൽ വിട്ടയച്ച ഫലസ്തീനികൾക്ക് നൽകിയ വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ നൽകിയ വരവേൽപ്

വടക്കൻ ഗസ്സക്ക് സഹായ വിലക്ക്; ബന്ദി മോചനം വൈകിച്ച് ഹമാസ്

ജറൂസലം: വാക്കുകൾ മുറിഞ്ഞ്, ഹൃദയം നിറഞ്ഞ്, കണ്ണുകൾ സജലങ്ങളായി രണ്ടാം നാളിലും അവരെത്തി. വെസ്റ്റ് ബാങ്കിലെ ഓഫർ ജയിലിലെത്തിച്ച ഫലസ്തീനികളും റഫ അതിർത്തി വഴി ഇസ്രായേലികളുമാണ് സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ഒരു കുറ്റവും ചുമത്താതെ വർഷങ്ങൾ തടവറയിലിട്ട ആയിരക്കണക്കിന് ഫലസ്തീനികളിൽ പെട്ടവരാണ് വെടിനിർത്തലിന്റെ ആദ്യ ദിവസം പുറത്തെത്തിയത്. സ്കൂൾ വിദ്യാർഥികളായിരിക്കെ ഇസ്രായേൽ പൊലീസ് പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചവർ വരെ മോചിതരായവരിൽ പെടും. രണ്ടാം ദിവസം മോചിപ്പിക്കുന്നവരുടെ പട്ടിക ഹമാസ് പുറത്തുവിട്ടെങ്കിലും കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി വടക്കൻ ഗസ്സയിലേക്ക് സഹായട്രക്കുകൾക്ക് പ്രവേശനം വിലക്കുന്നുവെന്നതു നിരത്തി മോചനം അവർ വൈകിച്ചു.

നാലു ദിവസത്തെ വെടിനിർത്തലിൽ ഹമാസ് ബന്ദിയാക്കിയ 50 പേരും ഇസ്രായേൽ ജയിലുകളിലുള്ള വെസ്റ്റ്ബാങ്ക്, ജറൂസലം മേഖലകളിലെ 150 ഫലസ്തീനികളെയുമാണ് മോചിപ്പിക്കുക. തുടർന്നുള്ള ഓരോ 10 ബന്ദിയെയും മോചിപ്പിച്ചാൽ ഒരു ദിവസം വെടിനിർത്തൽ നീട്ടുമെന്നും കരാർ വ്യക്തമാക്കുന്നു. എന്നാൽ, വെടിനിർത്തൽ ചൊവ്വാഴ്ച കഴിഞ്ഞും തുടരുമെന്നാണ് ചർച്ചകൾ നൽകുന്ന സൂചനയെന്ന് മധ്യവർത്തികളിലൊരാളായ ഈജിപ്ത് അധികൃതർ സൂചന നൽകുന്നു. വാ​ഷി​ങ്ട​ൺ: നാ​ലു ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ കൂ​ടു​ത​ൽ നീ​ട്ടാ​ൻ സാ​ധ്യ​ത​യും പ്ര​തീ​ക്ഷ​യും പ​ങ്കു​വെ​ച്ച് യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ. ഈ ​സാ​ധ്യ​ത​ക​ൾ ‘യ​ഥാ​ർ​ഥ’​മാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് വെ​ള്ളി​യാ​ഴ്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് ബൈ​ഡ​ൻ പ​റ​ഞ്ഞു. ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്ക​ൽ ഒ​രു തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും കൂ​ടു​ത​ൽ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഹ​മാ​സി​നെ ഉ​ന്മൂ​ല​നം ചെ​യ്യ​ൽ ഇ​സ്രാ​യേ​ലി​ന്റെ നി​യ​മാ​നു​സൃ​ത ദൗ​ത്യ​മാ​യാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​തെ​ന്നും ബൈ​ഡ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

കരാറിന്റെ ഭാഗമായി റഫ അതിർത്തി വഴി ചരക്കുകൾ എത്തുന്നതും തുടരുന്നുണ്ട്. 200 ട്രക്കുകൾ വരെ ഒരു ദിവസം കടത്തിവിടുമെന്നാണ് കരാർ. ഭക്ഷണം, ആശുപത്രി മരുന്നുകൾ, അവശ്യവസ്തുക്കൾ, ഇന്ധനം അടങ്ങിയവ ആകും ട്രക്കുകൾ വഴി എത്തുക.

അതിനിടെ, കനത്ത ബോംബിങ്ങിൽ വീടുവിട്ടിറങ്ങേണ്ടിവന്ന പതിനായിരങ്ങളും മടങ്ങുകയാണ്. വീടുകൾ ചാരമായും ഉറ്റവർ കൊല്ലപ്പെട്ടും നിരവധി പേരെ വേദനകൾ വേട്ടയാടുമ്പോഴും പിറന്ന മണ്ണിലേക്ക് മടങ്ങുന്നവരാണ് ഏറെ പേരും. വടക്കൻ ഗസ്സയിൽ പകുതിയിലേറെ താമസ കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. അവിടേക്ക് മടങ്ങരുതെന്ന് ഇസ്രായേൽ സൈന്യം ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ഫലസ്തീനികൾ അത് ചെവികൊടുത്തില്ല. 

ഇസ്രായേൽ ചരക്കുകപ്പലിനു നേരെ ആക്രമണം

ദു​ബൈ: ഇ​സ്രാ​യേ​ൽ ശ​ത​കോ​ടീ​ശ്വ​ര​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ച​ര​ക്കു​ക​പ്പ​ലി​നു നേ​രെ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ ആ​ക്ര​മ​ണം. ഇ​സ്രാ​യേ​ലി​നെ​തി​രെ ലോ​കം മു​ഴു​ക്കെ പ്ര​തി​ഷേ​ധം പ​ട​രു​ന്ന​തി​നി​ടെ​യാ​ണ് സി.​എം.​എ സി.​ജി.​എം സി​മി ക​പ്പ​ലി​ൽ ഡ്രോ​ൺ പ​തി​ച്ച​ത്. മാ​ൾ​ട്ട പ​താ​ക വ​ഹി​ക്കു​ന്ന ക​പ്പ​ലി​നു നേ​രെ ഇ​റാ​ൻ നി​ർ​മി​ത ശ​ഹീ​ദ്-136 ഡ്രോ​ണാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് യു.​എ​സ് പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ക​പ്പ​ലി​ന​ക​ത്ത് പൊ​ട്ടി​ത്തെ​റി​ച്ച ഡ്രോ​ൺ കേ​ടു​പാ​ടു​ക​ൾ സൃ​ഷ്ടി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​രി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ ഒ​രു ഇ​റാ​ൻ ക​പ്പ​ലി​നു നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​സ്രാ​യേ​ൽ ശ​ത​കോ​ടീ​ശ്വ​ര​നാ​യ ഇ​ഡ​ൻ ഓ​ഫ​റു​ടെ ഈ​സ്റ്റേ​ൺ പ​സ​ഫി​ക് ഷി​പ്പി​ങ് എ​ന്ന സിം​ഗ​പ്പൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സി​മി ക​പ്പ​ൽ. ​ക​ഴി​ഞ്ഞ ദി​വ​സം യ​മ​നി​ൽ ഹു​ദൈ​ദ​ക്കു സ​മീ​പം ചെ​ങ്ക​ട​ലി​ൽ ഒ​രു ക​പ്പ​ൽ ഹൂ​തി​ക​ൾ റാ​ഞ്ചി​യി​രു​ന്നു. എ​ല്ലാ​ത്തി​നു പി​ന്നി​ലും ഇ​റാ​നാ​ണെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ ഭാ​ഷ്യം. സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ യു.​എ​സ് അ​ധി​കൃ​ത​ർ ഇ​റാ​ൻ ബ​ന്ധ​ത്തി​ന് തെ​ളി​വൊ​ന്നും നി​ര​ത്തി​യി​ട്ടി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ദു​ബൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട നാ​ൾ മു​ത​ൽ ക​പ്പ​ൽ പി​ന്തു​ട​രു​ന്ന സം​വി​ധാ​നം ഓ​ഫ് ചെ​യ്തു​വെ​ച്ചി​രു​ന്ന​താ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് ഇ​റാ​ൻ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 

മൊത്തം ഫലസ്തീനി തടവുകാർ 7200

ഗ​സ്സ: ഇ​സ്രാ​യേ​ൽ ത​ട​വറകളി​ൽ കഴിയുന്നത് 7200 ഫലസ്തീനികളെന്ന് ഫ​ല​സ്തീ​നി​യ​ൻ പ്രി​സ​ണേ​ഴ്സ് ക്ല​ബ് ഡ​യ​റ​ക്ട​ർ ഖ​ദു​റ ഫാ​രി​സ്. ഇ​തി​ൽ 2200 പേ​രെ പി​ടി​കൂ​ടി​യ​ത് ഒ​ക്ടോ​ബ​ർ ഏ​ഴി​ലെ ഹ​മാ​സി​ന്റെ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ന് ശേ​ഷ​മാ​ണ്. 1967ൽ ​ഫ​ല​സ്തീ​നു​മേ​ൽ ഇ​സ്രാ​യേ​ൽ സ​മ​ഗ്രാ​ധി​പ​ത്യം നേ​ടി​യ ശേ​ഷം വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി ഏ​ഴ​ര ല​ക്ഷം ഫ​ല​സ്തീ​നി​ക​ൾ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാണ് കണക്ക്. അതേ സമയം, മു​ഴു​വ​ൻ ഫ​ല​സ്തീ​ൻ ത​ട​വു​കാ​രു​ടെ​യും മോ​ച​ന​മാ​ണ് ഹ​മാ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സി​വി​ലി​യ​ന്മാ​രെ മോ​ചി​പ്പി​ക്കു​ന്ന​തി​ലെ ഉ​ദാ​ര​നി​ല​പാ​ട് ആ​യി​രി​ക്കി​ല്ല സൈ​നി​ക​രു​ടെ മോ​ച​ന​കാ​ര്യ​ത്തി​ലെ​ന്ന് ഹ​മാ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2011ൽ ​ഗി​ലാ​ദ് ഷാ​ലി​ത് എ​ന്ന ഒ​രൊ​​റ്റ ഇ​സ്രാ​യേ​ലി സൈ​നി​ക​ന് പ​ക​ര​മാ​യി ആ​യി​ര​ത്തി​ല​ധി​കം ഫ​ല​സ്തീ​നി​ക​ളെ ഇ​സ്രാ​യേ​ൽ മോ​ചി​പ്പി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഫ​ല​സ്തീ​നി​ക​ൾ​ക്ക് പ്ര​തീ​ക്ഷ​യു​ണ്ട്.

Tags:    
News Summary - aid embargo to northern Gaza; Hamas delays release of hostages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.