ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ സിംബാബ്വെ സന്ദര്‍ശിക്കുന്നു

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ സന്ദര്‍ശനത്തിനായി അയല്‍രാജ്യമായ സിംബാബ്വെയിലേക്ക് തിരിച്ചു. രാജ്യത്ത് അഴിമതി ആരോപണം പുകയവെ, പ്രസിഡന്‍റ് സുമയും ആറ് കാബിനറ്റ് അംഗങ്ങളുമാണ് സിംബാബ്വെ സന്ദര്‍ശനത്തിനു പുറപ്പെട്ടത്.

ഇന്ത്യന്‍ വംശജരുടെ ബിസിനസ് ഗ്രൂപ്പുമായി ബന്ധപ്പെട്ടവരെ അനധികൃതമായി സര്‍ക്കാര്‍ പദവിയില്‍ നിയമനങ്ങള്‍ നടത്തി പണം കൈപ്പറ്റിയതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സുമ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധപ്രകടനം നടത്തിയിരുന്നു. വിവാദ നിയമനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നു.

Tags:    
News Summary - jacob zuma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.