ട്രിപ്പോളി: ലിബിയൻ എകാധിപതിയായ മുഹമ്മർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാമിനെ മോചിപ്പിച്ചു. ഗദ്ദാഫിയുടെ മകൻ സെയ്ഫ് 2011 നവംബർ മുതൽ വിമതരുടെ തടവിലായിരുന്നു. ഫേസ്ബുക്കിലൂടെയാണ് സെയ്ഫിനെ മോചിപ്പിക്കുന്ന വാർത്ത വിമതർഅറിയിച്ചത്.
ലിബിയയുടെ സിൻറാൻ പട്ടണത്തിെൻറ നിയന്ത്രണമുണ്ടായിരുന്ന അബുബക്കർ അൽ^സാദിഖ് ബ്രിഗേഡ് എന്ന വിമത ഗ്രൂപ്പാണ് സെയ്ഫിനെ തടവിൽ പാർപ്പിച്ചിരുന്നത്. വെള്ളിയാഴ്ച വൈകീേട്ടാടെ വിമത വിഭാഗം സെയ്ഫിനെ മോചിപ്പിക്കുകയായിരുന്നു. ഗദ്ദാഫിയുടെ മരണത്തിന് ശേഷവും ലിബിയൻ സർക്കാറും വിമതരും തമ്മിൽ പല സ്ഥലങ്ങളിലും പോരാട്ടം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.