ബുറുണ്ടി പ്രസിഡന്‍റ് പൈറി കുറുൻസിസ അന്തരിച്ചു

ഗിറ്റേഗ: ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയുടെ പ്രസിഡന്‍റ് പൈറി കുറുൻസിസ (55) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സർക്കാർ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് മരണവിവരം രാജ്യത്തെ അറിയിച്ചത്. കിഴക്കൻ ബുറോണ്ടയിലെ കറൂസി ആശുപത്രിയിലായിരുന്നു അന്ത്യം. 

ശനിയാഴ്ച വോളിബാൾ മൽസരത്തിൽ പങ്കെടുത്ത കുറുൻസിസ‍യെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച ആളുകളുമായി സംസാരിച്ചിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില തിങ്കളാഴ്ചയോടെ വഷളാകുകയായിരുന്നു. ഹൃദയാഘാതമുണ്ടായ കുറുൻസിസ‍യെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. 

മുൻ പ്രസിഡന്‍റിന്‍റെ വിയോഗത്തെ തുടർന്ന് ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം സർക്കാർ പ്രഖ്യാപിച്ചു.

പത്ത് വർഷം നീണ്ട വംശീയ സംഘർഷങ്ങൾക്ക് പിന്നാലെയാണ് മുൻ വിമത നേതാവായ കുറുൻസിസ‍ 2005ൽ പ്രസിഡന്‍റ് പദവിയിലെത്തുന്നത്. സംഘർഷത്തിൽ മൂന്നു ലക്ഷത്തോളം പേർ കൊല്ലപ്പെട്ടിരുന്നു. മൂന്നാം തവണ അധികാരം നിലനിർത്താനായി ജനഹിത പരിശോധന നടത്തിയ കുറുൻസിസ‍ക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നത്. 

ഇതേതുടർന്ന് നടന്ന ഏറ്റുമുട്ടലിൽ നൂറോളം പേർ കൊല്ലപ്പെട്ടുകയും പതിനായിരത്തോളം പേർ പലായനം ചെയ്യുകയും ചെയ്തിരുന്നു. 


 

Tags:    
News Summary - Burundi President Pierre Nkurunziza has died of heart attack -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.