ബുറുണ്ടി പ്രസിഡൻറ്​ പിയർ ങ്കുറുൻസിസ അന്തരിച്ചു

ഗി​റ്റേ​ഗ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​റു​ണ്ടി​യു​ടെ പ്ര​സി​ഡ​ൻ​റ്​ പി​യ​ർ ങ്കു​റു​ൻ​സി​സ (55) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. സ​ർ​ക്കാ​റി​​െൻറ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജി​ലൂ​ടെ​യാ​ണ് മ​ര​ണ​വി​വ​രം രാ​ജ്യ​ത്തെ അ​റി​യി​ച്ച​ത്. കി​ഴ​ക്ക​ൻ ബു​റോ​ണ്ട​യി​ലെ ക​റൂ​സി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 

ശ​നി​യാ​ഴ്ച വോ​ളി​ബാ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ങ്കു​റു​ൻ​സി​സ​യെ ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ആ​ളു​ക​ളു​മാ​യി സം​സാ​രി​ച്ചി​രു​ന്ന അ​ദ്ദേ​ഹ​ത്തി‍​െൻറ ആ​രോ​ഗ്യ​നി​ല തി​ങ്ക​ളാ​ഴ്ച​യോ​ടെ വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്ത്​ ഏ​ഴു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Burundi president dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.