Posted On
date_range Updated On
date_range പെറുവിൽ ബസപകടം; 44 മരണം
ലിമ (പെറു): പെറുവിലെ ഏരിക്യുപയിൽ പാൻ അമേരിക്കൻ സർ ഹൈവേയിലുണ്ടായ ബസപകടത്തിൽ 44 പേർ മരിച്ചു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റോഡിൽ നിന്നും നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. കുന്നുകൾ നിറഞ്ഞ പ്രദേശമാണിവിടം. സ്ഥലത്ത് രക്ഷപ്രവർത്തനം തുടരുകയാണ്.
അപകടത്തിൽ മരിച്ചവർക്ക് പ്രസിഡന്‍റ് പെഡ്രോ പാബ്ലോ കുസിൻസ്കി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ വേണ്ട നടപടി സ്വീകരിക്കുെമന്നും പ്രസിഡന്‍റ് പറഞ്ഞു. കഴിഞ്ഞ മാസം പാൻ അമേരിക്കൻ ഹൈവേയിലുണ്ടായ മറ്റൊരു അപകടത്തിൽ 52 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.