ശരിയാണ് ഞാന്‍ മരിച്ചിരിക്കുന്നു’- റോബര്‍ട്ട് മുഗാബെ

ജൊഹാനസ്ബര്‍ഗ്: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിദേശത്തുനിന്ന് സിംബാബ്വേ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെ തിരിച്ചത്തെി. ഗുരുതര രോഗം ബാധിച്ച മുഗാബെ ചികിത്സക്കായി ദുബൈയിലേക്ക് പോയെന്നായിരുന്നു അഭ്യൂഹം പരന്നത്. അഭ്യൂഹങ്ങളെ നര്‍മത്തോടെയാണ് ആഫ്രിക്കയിലെ ഏറ്റവും പ്രായംകൂടിയ ഈ നേതാവ് നേരിട്ടത്. ‘ചില കുടുംബപ്രശ്നങ്ങള്‍ മൂലമാണ് ദുബൈയിലേക്ക് പോയത്. ഞാന്‍ മരിച്ചു എന്നുള്ള വാര്‍ത്തകള്‍ ശരിയാണ്. എല്ലായ്പ്പോഴും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. ഇപ്പോള്‍ മടങ്ങിയത്തെിയിരിക്കുന്നത് ശരിക്കുമുള്ള റോബര്‍ട്ട് മുഗാബെതന്നെയാണ്’ -അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. അസുഖങ്ങള്‍ തളര്‍ത്തുന്നുണ്ടെങ്കിലും എല്ലായ്പ്പോഴും ആരോഗ്യവാനെന്നാണ് 92കാരനായ മുഗാബെ പറയാറ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.