സിറിയ: ശിയാ ആരാധനാലയത്തിനു സമീപം ആക്രമണം; 20 മരണം

ഡമസ്കസ്: ഡമസ്കസിലെ  ശിയാ ആരാധനാലയം ലക്ഷ്യംവെച്ച  ചാവേറാക്രമണത്തില്‍ കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെട്ടു. ഡമസ്കസിലെ സയ്യിദ സൈനബിനു സമീപത്തത്തെിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അതേസമയംതന്നെ ആരാധനാലയത്തിന്‍െറ കവാടത്തില്‍ കാര്‍ബോംബും പൊട്ടിത്തെറിച്ചു.
ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. 55 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഈ ആരാധനാലയം ഐ.എസിന്‍െറ ആക്രമണകേന്ദ്രമാണ്.
മൂന്നാംതവണയാണ് ഇവിടെ ആക്രമണം നടക്കുന്നത്.  ഈ വര്‍ഷം നടന്ന രണ്ട് ആക്രമണങ്ങളില്‍ 150ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.