Posted On
date_range Updated On
date_range സൈനിക ഉപകരണങ്ങള്‍ വിറ്റ അഞ്ച് സൈനികര്‍ അറസ്റ്റില്‍
നൈറോബി: സൈനിക ഉപകരണങ്ങള്‍ കച്ചവടം നടത്തിയ അഞ്ച് ആഫ്രിക്കന്‍ യൂനിയന്‍ സമാധാനസേനാംഗങ്ങള്‍ സോമാലിയയില്‍ പിടിയിലായി. സൈനികാവശ്യങ്ങള്‍ക്ക് വിതരണം ചെയ്ത ഉപകരണങ്ങളാണ് ഇവര്‍ കൈവശപ്പെടുത്തി വില്‍പനക്കു വെച്ചതെന്നും ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികളുണ്ടാകുമെന്നും സമാധാനസേനാ വൃത്തങ്ങള്‍ പറഞ്ഞു.
പിടിയിലായവര്‍ ഏതു രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സോമാലിയയിലെ ആഫ്രിക്കന്‍ യൂനിയന്‍ മിഷനു കീഴില്‍ 22,000ത്തിലധികം സൈനികര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സഹായം സമാധാനസേനക്ക് ലഭിക്കുന്നുണ്ടെങ്കിലും രാജ്യത്തെ തീവ്രവാദസംഘങ്ങളെ തുരത്താന്‍ മിഷന് കഴിഞ്ഞിട്ടില്ളെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.