Posted On
date_range Updated On
date_range നൈജീരിയയില്‍ ചാവേറാക്രമണം; മരണം 70 ആയി
അബൂജ: വടക്കന്‍ നൈജീരിയയിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തില്‍ മരണം 70 ആയി. ദിക്വയിലെ അഭയാര്‍ഥി ക്യാമ്പിലാണ് രണ്ട് ചാവേര്‍ സ്ഫോടനങ്ങള്‍ നടന്നത്. വനിതാ ചാവേറാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ മെയ്ദുഗുരിക്ക് 80 കി.മീറ്റര്‍ അകലെയാണ് ദിക്വ. ബോകോഹറാമിന്‍െറ ആക്രമണം ഭയന്ന് 50,000ത്തോളം പേരാണ് ക്യാമ്പില്‍ അഭയാര്‍ഥികളായി കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.