Posted On
date_range Updated On
date_range നൈജീരിയയില്‍ ചാവേര്‍ ആക്രമണം; ആറുമരണം
കാമറൂണ്‍: നൈജീരിയയുടെ വടക്കന്‍ അതിര്‍ത്തിയില്‍ രണ്ട് ചാവേറുകള്‍ പൊട്ടിത്തെറിച്ച് ആറുപേര്‍ കൊല്ലപ്പെടുകയും 30പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സുരക്ഷാവിഭാഗം അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് ചാവേര്‍ ആക്രമണം നടന്നത്. രാജ്യത്ത് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ ചാവേര്‍ ആക്രമണമാണിത്. ആക്രമണത്തിനുപിന്നില്‍ ബോകോ ഹറാം ആണെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.