Posted On
date_range Updated On
date_range നൈജീരിയയിൽ വാഹനാപകടത്തിൽ 19 മരണം
കാനോ: വടക്കൻ നൈജീരിയയിലെ കാനോ സംസ്ഥാനത്ത് നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് 19 പേർ മ രിച്ചു. ഞായറാഴ്ച കാനോയിൽനിന്ന് 85 കിലോമീറ്റർ അകലെ ദിനയർ മഡിഗ ഗ്രാമത്തിലാണ് സംഭവമെന്ന് ഫെഡറൽ േറാഡ് സുരക്ഷ ഉദ്യോഗസ്ഥൻ സുബൈറു മറ്റോ പറഞ്ഞു.
രണ്ടു ബസും രണ്ടു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ ഏഴുപേർക്ക് ഗുരുതര പരിക്കുണ്ടെന്നും സുബൈറു മറ്റോ പറഞ്ഞു. റോഡിലെ ഗർത്തത്തിൽനിന്ന് വീഴാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.