Posted On
date_range Updated On
date_range അഫ്ഗാൻ പോപ് ഗായിക അരിയാന സഈദ് രാജ്യം വിട്ടു
കാബൂൾ: താലിബാൻ പിടിമുറുക്കിയ കാബൂൾ നഗരത്തിൽനിന്ന് രക്ഷപ്പെട്ടതായി അഫ്ഗാനിലെ പ്രമുഖ പോപ് ഗായിക അരിയാന സഈദ്. 'ഓർക്കാനിഷ്ടമില്ലാത്ത രാത്രികൾ പിന്നിട്ട് ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും ദോഹ വഴി തുർക്കിയിലെത്തിയതായും ഇൻസ്റ്റഗ്രാമിൽ 13 ലക്ഷം ആരാധകരുള്ള അരിയാന സയീദ് അറിയിച്ചു.
താലിബാൻ ഭരണത്തിൽ സ്ത്രീകൾക്ക് കടുത്ത നിയന്ത്രണം വരുമെന്ന സൂചന രാജ്യത്ത് കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അഫ്ഗാനിലെ വനിത ഫുട്ബാൾ ടീമിനെ രക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ഫിഫ ആവശ്യപ്പെട്ടിരുന്നു.
അഫ്ഗാൻ സംഗീതജ്ഞൻ ഹസീബ് സഇൗദാണ് അരിയാനയുടെ ഭർത്താവ്. ഇരുവരും ഇനി തുർക്കിയിൽ തുടരുമെന്നാണ് സൂചന.
താലിബാനെതിരെ ശക്തമായി നിലയുറപ്പിച്ചിരുന്ന ഹസറ ഗവർണർ സലീമ മസാരി ഉൾപ്പെടെ നേരത്തെ താലിബാൻ പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.