ന്യൂയോർക്ക്: റഷ്യ-യുക്രെയ്ന്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ സമാധാനചർച്ചകൾ നടത്താന്‍ അഭ്യർഥിച്ച് അമേരിക്കന്‍ നടി അന്നലിൻ മക്കോർഡിന്‍. സമൂഹമാധ്യമങ്ങളിലൂടെ സ്വന്തമായി എഴുതിയ കവിത ചൊല്ലുന്ന വിഡിയോ പങ്കുവെച്ചാണ് മക്കോർഡിന്‍ വിഷയത്തിൽ പ്രതികരിച്ചത്.
'റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ അമ്മയാകാന്‍ കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്' എന്ന വരികളിലാണ് കവിത തുടങ്ങുന്നത്. കവിതയിലുടനീളം ഒരു അമ്മയുടെ വാത്സല്യത്താൽ പുടിനെ സ്നേഹിച്ചിരുന്നെങ്കിൽ അവന്റെ ജീവിതം എങ്ങനെ വ്യത്യസ്തമാകുമെന്നാണ് പറയുന്നത്. പക്ഷെ മക്കോർഡിന്‍റെ കവിത വ്യാപകമായ പരിഹാസങ്ങളും വിമർശനങ്ങളുമാണ് ഏറ്റുവാങ്ങിയത്.
പുടിന്‍റെ നേതൃത്വത്തിൽ ലോകത്ത് ഇത്രയും വലിയൊരു യുദ്ധം നടക്കുന്ന സാഹചര്യത്തിൽ കവിതചൊല്ലി പ്രസിദ്ധയാവാനാണ് മക്കോർഡിന്‍ ശ്രമിക്കുന്നതെന്ന് നെറ്റിസൺമാർ പറഞ്ഞു. 'നാർസിസ്റ്റിക്', 'ആത്മരതിക്കാരി' എന്നൊക്കയാണ് ഇവർ മക്കോർഡിനെ വിശേഷിപ്പിക്കുന്നത്. ഈ കവിത കേട്ടാലുടന്‍ പുടിന്‍ മനസ്സലിഞ്ഞ് യുദ്ധം നിർത്തുമെന്ന് ഇവരെ പരിഹസിച്ച് ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ മക്കോർഡിന്‍റെ കവിതയെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പ്രസക്തമായ ഒരു സന്ദേശമാണ് കവിതയിലൂടെ മക്കോർഡിന്‍ നൽകാന്‍ ശ്രമിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.