റിയോ ഡെ ജനീറോ: ബ്രസീൽ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ച മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസനാരോയെ അനുകൂലിക്കുന്ന തീവ്രവലതുപക്ഷ വിഭാഗക്കാർക്കെതിരെ നടപടി തുടങ്ങി.പ്രക്ഷോഭം സംഘടിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്ത ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ജുഡീഷ്യറി ഉത്തരവിട്ടു.
മിലിട്ടറി പൊലീസിന്റെ മുൻ കമാൻഡർ അറസ്റ്റിലായിട്ടുണ്ട്. ബ്രസീലിയയിലെ മുൻ പബ്ലിക് സെക്യൂരിറ്റി ചീഫ് ആൻഡേഴ്സൺ ടോറസ് അടക്കമുള്ളവരാണ് ലഹളക്ക് കാരണക്കാരെന്ന് അറ്റോണി ജനറൽ ഓഫിസ് അറിയിച്ചു.അതിനിടെ, അമേരിക്കയിലെ ഫ്ലോറിഡയിലുള്ള മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസനാരോ ബ്രസീലിലേക്ക് ഉടൻ മടങ്ങിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.