Posted On
date_range Updated On
date_range ന്യൂയോർക്കിൽ അതിർത്തി ലംഘിച്ച് പറന്ന ചെറുവിമാനം തടഞ്ഞു
ന്യൂയോർക്: ന്യൂയോർക് നഗരത്തിെൻറ പരിധിയിൽ വിമാനങ്ങൾക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയ മേഖലയിലെത്തിയ യു.എസ് സൈനിക അക്കാദമിയുടെ ഉടമസ്ഥതയിലുള്ള ചെറുവിമാനം തടഞ്ഞു.
യു.എസ് പ്രസിഡൻറ് ജോ ബൈഡൻ യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്ത ദിവസമായിരുന്നു സംഭവം. ചൊവ്വാഴ്ച ഉച്ച രണ്ടുമണിക്കാണ് സംഭവമെന്ന് ഫെഡറൽ വ്യോമയാന വിഭാഗം അറിയിച്ചു. എഫ്-16 യുദ്ധവിമാനമാണ് ചെറുവിമാനം തടഞ്ഞുനിർത്തിയത്.
തിങ്കളാഴ്ച വൈകീട്ട് മുതൽ ചൊവ്വാഴ്ച വൈകീട്ടുവരെയാണ് മേഖലയിൽ വിമാനങ്ങൾക്ക് സഞ്ചാരനിയന്ത്രണം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.