അഭിമാന നിമിഷം; ബ്രിട്ടനിലെ ആദ്യ ദലിത് വനിത മേയറായി മൊഹീന്ദർ കെ മിഥ

ലണ്ടൻ: ഇന്ത്യൻ വംശജയായ മൊഹീന്ദർ കെ മിഥ ലണ്ടനിലെ പ്രാദേശിക കൗൺസിലിൽ മേയറായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ യാഥാർഥ്യമായത് ദലിത് ജനയുടെ സ്വപ്നം. ദലിത് വിഭാഗത്തിൽ നിന്നും ആദ്യമായി മേയർ സ്ഥാനത്തെത്തുന്ന വനിതയാണ് മിഥ. മിഥയുടെ തെരഞ്ഞെടുപ്പ് ബ്രിട്ടനിലെ ദലിത് സമൂഹം ആഘോഷമാക്കുകയാണ്.

'ബ്രിട്ടനിലെ ആദ്യ ദലിത് വനിത മേയർ, ഞങ്ങൾക്കിത് അഭിമാന നിമിഷം'- ബ്രിട്ടനിൽ ദലിത് അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുടെ (ഫെഡറേഷൻ ഓഫ് അബേദ്കറൈറ്റ് ആൻഡ് ബുദ്ധിസ്റ്റ് ഓർഗനൈസേഷൻ ) ചെയർമാൻ സന്തോഷ് ദാസ് പറഞ്ഞു.

പടിഞ്ഞാറൻ ലണ്ടനിലെ ഈലിങ് കൗൺസിലിലേക്ക് 2022-2023 കാലയളവിലേക്കാണ് മിഥ മേയറായി തെരഞ്ഞടുക്കപ്പെട്ടത്. ബ്രിട്ടനിലെ പ്രതിപക്ഷ ലേബർ പാർട്ടി പ്രതിനിധിയായ മിഥ നേരത്തെ ഡെപ്യൂട്ടി മേയറായിരുന്നു. മിഥയുടെ വിജയത്തിൽ അഭിമാനിക്കുന്നതായി ലേബർ പാർട്ടി അറിയിച്ചു. 

Tags:    
News Summary - ‘A proud moment for us,’ says Dalit body after Midha’s election; she represents the Labour Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.