കുവൈത്തിൽ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ രാജ്യത്ത് പുതിയ സർക്കാറിന് രൂപമായി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിമാരുടെ പട്ടികക്ക് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഞായറാഴ്ച അംഗീകാരം നൽകി.ഇതോടെ ദീർഘനാളായി നിലനിന്ന ചർച്ചകൾക്കും സമാപനമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഉടൻ ചേരുന്ന ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനത്തിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള സർക്കാറിൽ 15 മന്ത്രിമാരാണ് ഉള്ളത്.

1. തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ് (ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി), 2. ബറാക് അൽ ഷൈതാൻ (ഉപപ്രധാനമന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി), 3. ഡോ. ബദർ ഹമദ് അൽ മുല്ല (ഉപപ്രധാനമന്ത്രി, എണ്ണമന്ത്രി), 4. അമാനി സുലൈമാൻ ബുഖമാസ് (പൊതുമരാമത്ത്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജമന്ത്രി), 5. അബ്ദുറഹ്മാൻ ബേദ അൽ മുതൈരി (ഇൻഫർമേഷൻ, യുവജനകാര്യ സഹമന്ത്രി), 6. അബ്ദുൽ വഹാബ് മുഹമ്മദ് അൽ റുഷൈദ് (ധനകാര്യം, സാമ്പത്തികം, നിക്ഷേപകാര്യ സഹമന്ത്രി),

7. ഡോ. അഹ്മദ് അബ്ദുൽ വഹാബ് അൽ അവാദി (ആരോഗ്യം), 8. സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് (വിദേശകാര്യം), 9. അമ്മാർ അൽ അജ്മി (ദേശീയ അസംബ്ലികാര്യ സഹമന്ത്രി, ഭവന-നഗര വികസനം), 10. അബ്ദുല്ല അലി അബ്ദുല്ല അൽ സലീം അസ്സബാഹ് (പ്രതിരോധം), 11. അബ്ദുൽ അസീസ് വലീദ് അൽ മുജിൽ (മുനിസിപ്പൽകാര്യ സഹമന്ത്രി), 12. മാസിൻ സാദ് അൽ നാദിഹ് (വാണിജ്യം, വ്യവസായം, ഇൻഫർമേഷൻ ടെക്നോളജി), 13. ഡോ. ഹമദ് അബ്ദുൽ വഹാബ് അൽ അദാനി (വിദ്യാഭ്യാസം, സയന്റിഫിക് റിസർച്ച്), 14. അബ്ദുൽ അസീസ് മാജിദ് അൽ മാജിദ് (നീതി, ഇസ്‍ലാമിക കാര്യം), 15. മായി ജാസിം അൽ ബാഗിൽ (സാമൂഹികകാര്യം, വനിത-ശിശുകാര്യ സഹമന്ത്രി).

ദേ​ശീ​യ അ​സം​ബ്ലി ആ​ദ്യ സ​മ്മേ​ള​നം നാ​ളെ

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ അ​സം​ബ്ലി ആ​ദ്യ സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച ചേ​രും. പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ഉടൻ ഉ​ണ്ടാ​കും. സെ​പ്റ്റം​ബ​ർ 30ന് ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​റ​കെ രൂ​പ​പ്പെ​ട്ട രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക​ളു​ടെ​യും വി​വാ​ദ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ഭാ സ​മ്മേ​ള​നം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് പി​റ​കെ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് രാ​ജി സ​മ​ർ​പ്പി​ക്കു​ക​യും വൈ​കാ​തെ അ​ദ്ദേ​ഹ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​മീ​ർ പു​ന​ർ നി​യ​മി​ക്കു​ക​യും ഉ​ണ്ടാ​യി.

തു​ട​ർ​ന്ന് മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക​യും പു​റ​ത്തി​റ​ക്കി. എ​ന്നാ​ൽ, മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ എം.​പി​മാ​ർ രം​ഗ​ത്തെ​ത്തി. ഭ​ര​ണ​ഘ​ട​ന​യെ മാ​നി​ക്കാ​ത്ത ചി​ല​ർ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​​ണ്ട് എ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ എം.​പി​മാ​രു​ടെ ആ​രോ​പ​ണം. ഇ​ത് ഉ​യ​ർ​ത്തി​ക്കാ​ട്ടി എം.​പി അ​മ്മാ​ർ മു​ഹ​മ്മ​ദ് അ​ൽ അ​ജ്മി മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പി​ൻ​മാ​റി. ഇ​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യും തു​ട​ർ​ന്ന് ഈ ​മാ​സം 11ന് ​നി​ശ്ച​യി​ച്ചി​രു​ന്ന അ​സം​ബ്ലി സ​മ്മേ​ള​നം 18 മാ​റ്റു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ തീ​യ​തി മാ​റ്റം ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ എം.​പി​മാ​രും രം​ഗ​ത്തു​വ​ന്നു. കു​വൈ​ത്ത് ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന് ര​ണ്ടാ​ഴ്ച​ക്ക​കം ദേ​ശീ​യ അ​സം​ബ്ലി ആ​ദ്യ സ​മ്മേ​ള​നം ചേ​ര​ണം. ഇ​ത് സ​ർ​ക്കാ​ർ ക​ണ​ക്കി​ലെ​ടു​ത്തി​ല്ല എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

അ​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ചോ​ദ്യം​ചെ​യ്തും റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ പ​രാ​തി​ക​ളു​മെ​ത്തി. ഈ ​വി​ഷ​യ​ങ്ങ​ളെ​ല്ലാം ആ​ദ്യ സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​യാ​യേ​ക്കും. ചൊ​വ്വാ​ഴ്ച​യി​ലെ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ദേ​ശീ​യ അ​സം​ബ്ലി സെ​ക്ര​ട്ടേ​റി​യ​റ്റ് ക്ഷ​ണ​ങ്ങ​ൾ അ​യ​ക്ക​ൽ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ആ​ദ്യ സ​മ്മേ​ള​ന​ത്തി​ൽ ന​യ​ത​ന്ത്ര​ജ്ഞ​ർ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ​ക്കാ​ർ എ​ന്നി​വ​ർ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യെ​ത്തും.

Tags:    
News Summary - A new cabinet has been announced in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.