Posted On
date_range Updated On
date_range പാകിസ്താനിൽ ചാവേർ ആക്രമണം: ഒമ്പതു പൊലീസുകാർ കൊല്ലപ്പെട്ടു
ഇസ്‍ലാമാബാദ്: തെക്കുപടിഞ്ഞാറൻ പാകിസ്താനിൽ ചാവേർ ആക്രമണത്തിൽ ഒമ്പതു പൊലീസുകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ് ട്രക്കിലേക്ക് ചാവേർ മോട്ടോർ സൈക്കിൾ ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്.
ക്വട്ടയിൽ നിന്ന് 160 കിലോ മീുറ്റർ അകലെ സിബ്ബിയിലാണ് ആക്രമണം. ട്രക്കിന്റെ പിറകിൽ നിന്നാണ് ചാവേർ മോട്ടോർ സൈക്കിൾ ഇടിച്ചു കയറ്റിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഒരാഴ്ച നീണ്ട കന്നുകാലി പ്രദർശനത്തിന് സുരക്ഷ ഒരുക്കിയ ശേഷം മടങ്ങുന്ന പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.