Posted On
date_range Updated On
date_range സൊമാലിയയിൽ ഭീകരാക്രമണം; ഒമ്പതുപേർ കൊല്ലപെട്ടു
സൊമാലിയ: തുറമുഖ നഗരമായ ക്രിസ്മയോയിൽ ഭീകരാക്രമണത്തിൽ വിദ്യാർഥികളടക്കം ഒമ്പതുപേർ കൊല്ലപെട്ടു. 47 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികളിൽ മൂന്ന് പേരെ വെടിവെച്ച് കൊല്ലുകയും ഒരാൾ സ്‌ഫോടനത്തിൽ മരിച്ചതായും അധികൃതർ അറിയിച്ചു.
സ്ഫോടകവസ്തുക്കൾ നിറച്ച കാർ നഗരത്തിലെ ഒരു ഹോട്ടലിന് മുമ്പിൽ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന സംഭവസ്ഥലത്ത് എത്തി അക്രമികൾക്ക് നേരെ വെടിയുതിർത്തു.
നേരത്തെ സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ഒരു ഹോട്ടലിന് മുമ്പിൽ സമാനമായി അൽ ഷബാബ് ഭീകരർ ആക്രമണം നടത്തിയിരുന്നു. 30 മണിക്കൂർ നീണ്ടുനിന്ന ആക്രമണത്തിൽ 40 പേർ കൊല്ലപെടുകയും 70ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.