Posted On
date_range Updated On
date_range ഓടുന്ന വാഹനത്തിൽനിന്നും വെടിയുതിർത്ത് എട്ടു പേരെ കൊന്നു
ബെൽഗ്രേഡ്: സെർബിയയിൽ വെടിവെപ്പിൽ എട്ടു പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ ബെൽഗ്രേഡിന് 60 കിലോമീറ്റർ തെക്ക് മ്ലാഡെനോവാക്കിന് സമീപമാണ് സംഭവം.
ഓടുന്ന വാഹനത്തിൽ നിന്ന് ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു അക്രമിയെന്ന് ആർ.ടി.എസ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. അക്രമിക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
കഴിഞ്ഞ ദിവസം ബെൽഗ്രേഡ് എലിമെന്ററി സ്കൂളിൽ 13 വയസ്സുള്ള വിദ്യാർത്ഥി തന്‍റെ സമപ്രായക്കാരായ എട്ടു പേരെയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവച്ചു കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.