Posted On
date_range Updated On
date_range ജപ്പാനിൽ ഭൂചലനം: സുനാമി മുന്നറിയിപ്പ്
ടോക്കിയോ: വടക്കൻ ജപ്പാനിൽ ഫുകുഷിമ കടൽ തീരത്ത് ശക്തമായ ഭൂചലനം. ബുധനാഴ്ച വൈകുന്നേരമാണ് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പ്രദേശത്ത് ഇതുവരെ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. ശക്തമായ ഭൂചലനത്തിന്‍റെ അടിസ്ഥാനത്തിൽ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി.
കടലിന്‍റെ അടിത്തട്ടിൽ നിന്ന് 60 കിലോമീറ്റർ താഴെയാണ് ഭൂചലനം ഉണ്ടായതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. മുമ്പ് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും സുനാമിയിലും തകർന്ന പ്രദേശത്താണ് ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.