മോസ്കോ: റഷ്യയുടെ കിഴക്കൻ തീരത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂചലനത്തിൽ കിഴക്കൻ തീരം ആടിയുലഞ്ഞു. എന്നാൽ ഇത് സുനാമി അല്ലെന്നും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും റഷ്യൻ അടിയന്തരകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യയുടെ പസഫിക് തീരത്ത് പെട്രോപാവ്‌ലോവ്‌സ്‌ക്-കംചാത്സ്‌കിക്ക് 44 കിലോമീറ്റർ (27 മൈൽ) തെക്ക് 100 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് അടിയന്തരകാര്യ മന്ത്രാലയം അറിയിച്ചു.
കംചത്ക ഉപദ്വീപിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ പോസ്റ്റ് ചെയ്തു. എന്നാൽ വൻതോതിലുള്ള നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി പ്രാഥമിക വിവരം ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.