ലിമ: പെറുവിലെ തെക്കൻ പസഫിക് മേഖലയിൽ ഭൂചലനം. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. 27 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടത്. ഇക്ക മേഖലയിലെ പാമ്പ ഡി ടേറ്റ് പട്ടണത്തിന് 20 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായി 56.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
പെറുവിയൻ പ്രതിരോധ മന്ത്രി അമാഡിയോ ഫ്ലോറസ് ഇക്ക നഗരം സന്ദർശിച്ചു. സാൻ ലൂയിസ് ഗോൺസാഗ സർവകലാശാല ഉൾപ്പെടെ നഗരത്തിലെ ചില തകർന്ന കെട്ടിടങ്ങൾ സന്ദർശിക്കുകയും ചെയ്തു.
നിരവധി ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്‌ഫോടനങ്ങളും നടക്കുന്ന പസഫിക് സമുദ്ര തടത്തിലെ ഒരു സുപ്രധാന പ്രദേശമാണ് റിങ് ഓഫ് ഫയർ പ്രദശേത്താണ് പെറു സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പെറുവിൽ ഭൂകമ്പങ്ങൾ സാധാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.