Posted On
date_range Updated On
date_range അഫ്ഗാനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച 41 ടി.ടി.പി തീവ്രവാദികളെ പാക് സൈന്യം വധിച്ചു
പെഷാവർ: അഫ്ഗാനിസ്താനിൽനിന്ന് പാകിസ്താനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 41 തഹ്രീകെ താലിബാൻ പാകിസ്താൻ (ടി.ടി.പി) തീവ്രവാദികളെ പാക് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
വടക്കൻ വസീറിസ്താൻ ഗോത്ര ജില്ലയിലെ ബിബാക് ഘർ പ്രദേശത്തിന് സമീപമാണ് ഇവർ തമ്പടിച്ചിരുന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും അഫ്ഗാൻ പൗരൻമാരാണ്. പ്രദേശത്ത് സൈന്യം തിരച്ചിൽ ആരംഭിച്ചു. എന്നാൽ, ഇത് സംബന്ധിച്ച് സൈന്യത്തിന്റെ മാധ്യമ വിഭാഗം ഔദ്യോഗികമായ പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.