11,000 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ; 400 സിവിലിയൻമാരെ റഷ്യ കൊലപ്പെടുത്തി

കിയവ്: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിൽ രാജ്യത്ത് സംഭവിച്ച നാശനഷ്ടങ്ങളുടെയും ആളപയാങ്ങളുടെയും കണക്കുകൾ വെളിപ്പെടുത്തി യുക്രെയ്ൻ. റഷ്യൻ സൈനിക നടപടികളിൽ 400 സിവിലിയൻമാർ മരിക്കുകയും 800 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് അറിയിച്ചു. യുദ്ധത്തിൽ 38 കുട്ടികൾ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഡാറ്റകൾ അപൂർണ്ണമാണെന്നും കണക്കുകൾ കൃത്യമായി വിലയിരുത്താന്‍ സാധിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ അദ്ദേഹം സൂചിപ്പിച്ചു. റഷ്യൻ ആക്രമണത്തിൽ 200ലധികം യുക്രെയ്നിയൻ സ്കൂളുകളും 34 ആശുപത്രികളും 1,500 റെസിഡൻഷ്യൽ കെട്ടിടങ്ങളും തകർന്നതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ, ചൈന, ഗൾഫ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം വിദേശ വിദ്യാർഥികൾ യുക്രെയ്നിൽ കുടുങ്ങിയതായും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ്, സ്വിസ് പത്രപ്രവർത്തകർക്കെതിരെ റഷ്യന്‍ സൈനികർ നടത്തിയ ആക്രമണങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു.

11,000ത്തിലധികം റഷ്യൻ സൈനികരെ യുക്രെയ്ന്‍ വധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ആരോപണങ്ങളോട് ഇതുവരെ റഷ്യ പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - 400 civilians killed, 800 wounded in Russian invasion, claims Ukrainian defence ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.