ലഡാക്കിൽ പാലം തകർന്ന് നാല് തൊഴിലാളികൾ മരിച്ചു

ലേ: ​ല​ഡാ​ക്കി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ത​ക​ർ​ന്ന് നാ​ല് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ശ​നി​യാ​ഴ്‌​ച വൈ​കീ​ട്ട് നാ​ലോ​​ടെ​യാ​ണ് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​ത്തി​ന്റെ ഒ​രു ഭാ​ഗം ക​ന​ത്ത കാ​റ്റി​ൽ ത​ക​ർ​ന്ന​ത്. ആ​റ് തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ​ത്.

നാ​ല് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യും പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 12 മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. ജ​മ്മു-​ക​ശ്മീ​ർ ര​ജൗ​രി ജി​ല്ല​യി​ലെ രാ​ജ് കു​മാ​ർ, വ​രീ​ന്ദ​ർ, ഛത്തി​സ്ഗ​ഢ് സ്വ​ദേ​ശി മ​ൻ​ജീ​ത്, പ​ഞ്ചാ​ബ് സ്വ​ദേ​ശി ല​വ് കു​മാ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

Tags:    
News Summary - 4 killed, 2 injured in 4 killed, 2 injured in Ladakh bridge collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.