കാ​മ​റൂ​ണി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് 33 മ​ര​ണം

ഡൗ​വ​ല: കാ​മ​റൂ​ണി​ൽ നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​ള്ള അ​പ​ക​ട​ത്തി​ൽ മ​ര​ണം 33 ആ​യി. 20 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കാ​മ​റൂ​ണി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ഡൗ​വ​ല​യി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വ​മെ​ന്ന് ഹൗ​സി​ങ്, ന​ഗ​ര​വി​ക​സ​ന മ​ന്ത്രി സെ​ല​സ്​​റ്റി​ൻ കെ​ച്ച കോ​ർ​ട്ട്സ് പ​റ​ഞ്ഞു.

നാ​ലു​നി​ല കെ​ട്ടി​ടം മ​റ്റൊ​രു ചെ​റി​യ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​താ​ണ് അ​പ​ക​ട​ത്തി​ന്റെ ആ​ഘാ​തം വ​ർ​ധി​പ്പി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 200ലേ​റെ പേ​ർ താ​മ​സി​ക്കു​ന്ന കെട്ടിടത്തിൽ​ അ​പ​ക​ട​സ​മ​യ​ത്ത് എ​ത്ര​പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മ​ല്ല.

Tags:    
News Summary - 33 killed in building collapse in Cameroon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.