Posted On
date_range Updated On
date_range അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കവെ രണ്ട് ഇന്ത്യക്കാരടക്കം അഞ്ചു പേർ പിടിയിൽ
ന്യൂയോർക്ക്: അനധികൃതമായി അമേരിക്കൻ അതിർത്തി കടക്കാൻ ശ്രമിക്കവെ രണ്ട് ഇന്ത്യക്കാരടക്കം അഞ്ചു പേർ പിടിയിലായി. നൈജീരിയ, മെക്സികോ, ഡൊമിനികൻ റിപ്പബ്ലിക് പൗരന്മാരാണ് മറ്റുള്ളവർ.
കാനഡയിൽനിന്നും ബോട്ട് മാർഗം അമേരിക്കയിലെത്താൻ ശ്രമിച്ചവരെയാണ് ഡീട്രോയിറ്റ് സെക്ടറിൽനിന്നുള്ള യു.എസ് ബോർഡർ പട്രോൾ സംഘം പിടികൂടിയത്. മിഷിഗണിലെ അൽഗോനാകിന് സമീപത്തായിരുന്നു സംഭവമെന്ന് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്‍റെ പ്രസ്താവനയിൽ പറയുന്നു.
ഫെബ്രുവരി 20ന് അർധരാത്രി ഇത് നിരീക്ഷണ സംവിധാനത്തിൽ കാണുകയും ഇത് ബോർഡർ പട്രോൾ സംഘത്തെ അറിയിക്കുകയുമായിരുന്നു. ശൈത്യം കാരണം രണ്ട് കുടിയേറ്റക്കാർ പൂർണ്ണമായും തണുത്തു വിറച്ച അവസ്ഥയിലായിരുന്നു. കസ്റ്റഡിയിലെടുത്ത സംഘത്തെ ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.