മലേഷ്യയിൽ മണ്ണിടിച്ചിൽ: രണ്ടുമരണം, 50 പേരെ കാണാനില്ല

കോലാലംപൂർ: വെള്ളിയാഴ്ച പുലർച്ചെ മലേഷ്യയിലെ ക്യാമ്പ് സൈറ്റിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചു. 50 ഓളം പേരെ കാണാതായി. കോലാലംപൂരിന് സമീപത്തെ സെല​ങ്കോരിലുള്ള ക്യാമ്പ് സൈറ്റിലാണ് വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ മണ്ണിടിച്ചിലുണ്ടായത്.

ആകെ 79 പേരാണ് ആ സമയം ക്യാമ്പിലുണ്ടായിരുന്നത്. 23 പേരെ സുരക്ഷിതമായി രക്ഷിക്കാനായി. രണ്ടുപേർ മരിച്ചു. മൂന്നുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. 51 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ക്യാമ്പ് സൈറ്റിന് 30 അടി ഉയരത്തിൽ നിന്നാണ് മണ്ണിടിച്ചിലുണ്ടായത്. ഏകദേശം ഒരു ഏക്കർ സ്ഥലം മണ്ണിനടിയിലായെന്ന് ദുരന്ത നിവാരണ സേന വ്യക്തമാക്കി. പ്രദേശത്ത് മഴയുണ്ടായിരുന്നെകിലും അതിശക്തമായ മഴയോ ഭൂചലനമോ അനുഭവപ്പെട്ടിരുന്നില്ല. 

Tags:    
News Summary - 2 dead, dozens missing after landslide strikes campsite near Malaysian capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.