ചെ​ക്പോ​സ്റ്റി​ൽ ഭീകരാക്ര​മ​ണം; ഏ​ഴ് പാ​ക് സൈ​നി​കർ കൊല്ലപ്പെട്ടു

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​നി​ൽ അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​ക്ക​ടു​ത്ത് സൈ​നി​ക ചെ​ക്പോ​സ്റ്റി​ൽ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ഹ​നം ചെ​ക്പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ​അ​ഞ്ചു​പേ​ർ സ്ഫോ​ട​ന​ത്തി​ലും ര​ണ്ടു​പേ​ർ സാ​യു​ധ​വി​ഭാ​ഗ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ലു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ജ​യ്ശെ ഫു​ർ​സാ​നെ മു​ഹ​മ്മ​ദ് എ​ന്ന പു​തി​യ സം​ഘം ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

പാ​ക് പ്ര​സി​ഡ​ന്റ് ആ​സി​ഫ​ലി സ​ർ​ദാ​രി, പ്ര​ധാ​ന​മ​ന്ത്രി ശ​ഹ​ബാ​സ് ശ​രീ​ഫ് എ​ന്നി​വ​ർ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചു. മ​റു​പ​ടി​യാ​യി സൈ​ന്യം വ​ട​ക്ക​ൻ വ​സീ​റി​സ്താ​നി​ൽ ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ ആ​റ് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. പാ​ക് -അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ സൈ​ന്യ​ത്തി​നും പൊ​ലീ​സി​നും നേ​രെ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ങ്ങ​ൾ പ​തി​വാ​ണ്.

Tags:    
News Summary - 2 Army Officers Among 7 Soldiers Killed In Terror Attack In Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.